സൗദിയില്‍ ആറ് മരണം ; 1147 പുതിയ കേസുകള്‍ ; 150 പേര്‍ക്ക് രോഗമുക്തി

കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 109 ആയി. ഇന്ന് പുതുതായി 1147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 11631 ആയി. 9882 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 81 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇന്ന് 150 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ 1640 പേര്‍ക്ക് ആകെ രോഗമുക്തി ലഭിച്ചതായി ഭരണകൂടം അറിയിച്ചു.

അഞ്ചു ലക്ഷത്തിലേറെ ആളുകളെ ഇതിനകം പരിശോധനക്ക് വിധേയമാക്കിയതായി സൌദി ആരോഗ്യ മന്ത്രാലയ വക്താവ്. രണ്ട് ലക്ഷത്തോളം കോവിഡ് ടെസ്റ്റുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് പതിനൊന്നായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് കേസുകള്‍ കണ്ടെത്തിയതെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

150 സംഘങ്ങള്‍ റിയാദ് മക്ക മദീന ജിദ്ദ ദമ്മാം തുടങ്ങിയ മേഖലകളില്‍ വ്യാപക സ്‌ക്വാഡും പരിശോധനയും തുടരുകയാണ്. മക്കയില്‍ 305, മദീന 299, ജിദ്ദ 171, റിയാദ് 148 ഹുഫൂഫ് 138 എന്നിങ്ങിനെയാണ് ഇന്ന് സ്ഥിരീകരിച്ച രോഗസംഖ്യ