മുസ്ലിം വിരുദ്ധ ട്വീറ്റ് : ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബോളിവുഡ് ഗായകന്‍ സോനു നിഗം
മുസ്ലിം വിരുദ്ധ ട്വീറ്റുകളുടെ പേരില്‍ ബോളിവുഡ് ഗായകന്‍ സോനു നിഗമിനെതിരെ കനത്ത വിമര്‍ശനവുമായി അറബ് ലോകം. വിമര്‍ശനം രൂക്ഷമായതോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് സോനു.2017ല്‍ സോനു ചെയ്ത ട്വീറ്റുകളാണ് സോനുവിനു പാരയായത്. ”എല്ലാവരെയും ദൈവം കാക്കട്ടെ. ഞാന്‍ മുസ്ലിമല്ല. പക്ഷേ, ബാങ്ക് വിളി കേട്ട് എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു. നിര്‍ബന്ധിത മതാനുസരണം എന്നാണ് ഇന്ത്യയില്‍ ഇല്ലാതാവുക. മാത്രമല്ല, ഇസ്ലാം നിര്‍മിച്ച സമയത്ത് മുഹമ്മദിന് വൈദ്യുതി ഉണ്ടായിരുന്നില്ല. എഡിസണു ശേഷം ഈ ഞാന്‍ എന്തിനാണ് അപസ്വരം ചുമക്കുന്നത്.”-എന്നാണ് സോനു പഴയ ട്വീറ്റില്‍ കുറിച്ചത്. ആ സമയം അത് രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കൊവിഡ് 19നെ തുടര്‍ന്ന് തന്റെ ഭാര്യക്കും മകനും ഒപ്പം സോനു നിഗം ദുബായില്‍ കുടുങ്ങിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഈ ട്വീറ്റ് ആരോ കുത്തിപ്പോക്കുകയായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത് എത്തിയതിനെ തുടര്‍ന്ന് സോനു തന്റെ അക്കൗണ്ട് നീക്കം ചെയ്തു. എന്നാല്‍ നിരവധി ആളുകള്‍ പഴയ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെക്കുന്നുണ്ട്. ഇന്ത്യക്കാരുടെ മുസ്ലീം അവഹേളനത്തിനു എതിരെ യു എ ഇ രാജകുടുംബങ്ങള്‍ രംഗത്ത് വന്നിരുന്നു. അടുത്തകാലത്തായി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ധാരാളം പേര്‍ക്ക് ഇത് കാരണം ജോലി നഷ്ടമായിരുന്നു.