ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി 125 കോടി ആവശ്യപ്പെട്ട് ഡിജിപി ; നല്‍കാന്‍ കഴിയില്ല എന്ന് ധനകാര്യ വകുപ്പ്
ലോക്ക് ഡൌണ്‍ കാലത്ത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുകയാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ജീവനും കയ്യില്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഈ ദുരന്തകാലത്തും ജോലി ചെയ്യുന്നത്. എന്നാല്‍ പ്രത്യേകം സുരക്ഷാ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നുമില്ല. അതുകൊണ്ടുതന്നെ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കായി വന്‍ തുക ആവശ്യപ്പെട്ടിരിക്കുകയാണ് ഡിജിപി ലോക് നാഥ് ബഹറ ഇപ്പോള്‍. പൊലീസുകാര്‍ക്ക് റിസ്‌ക് അലവന്‍സും ഫീഡിങ് ചാര്‍ജും നല്‍കാന്‍ 125 കോടി രൂപയാണ് ഡിജിപി ആവശ്യപ്പെത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഡിജിപി കത്ത് നല്‍കി.
ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 45 ദിവസത്തേക്ക് 250 രൂപ വീതം ഫീഡിംഗ് ചാര്‍ജും 300 രൂപ വീതം റിസ്‌ക് അലവന്‍സും നല്‍കണമെന്നാണ് ആവശ്യം. ദുരിതാശ്വാസ നിധിയില്‍ നിന്നോ മറ്റേതെങ്കിലും ഫണ്ടില്‍ നിന്നോ തുക അനുവദിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. അതേസമയം, ഡിജിപിയുടെ ആവശ്യത്തെ ധനകാര്യവകുപ്പ് എതിര്‍ത്തു. നയപരമായ തീരുമാനമില്ലാതെ തുക അനുവദിക്കാനാവില്ലെന്നാണ് ധനകാര്യവകുപ്പിന്റെ നിലപാട്. സേനയുടെ ആത്മധൈര്യത്തെ തകര്‍ക്കുന്ന തരത്തിലാണ് ധനകാര്യവകുപ്പിന്റെ നടപടി എന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.