മെയ് 3 മുതല്‍ ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം പ്രവര്‍ത്തനം ആരംഭിക്കും

കൊറോണ ഭീഷണി നിലനില്‍ക്കുന്നു എങ്കിലും ഇന്ത്യയിലെ പ്രധാന മേഖലകളെല്ലാം മെയ് 3 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ചീവ് സന്ന്യാല്‍. രാജ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഇന്ത്യന്‍ സമ്പാത്തിക കാര്യങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. എന്നാല്‍ അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള അനുമതി നല്‍കാന്‍ എന്നാല്‍ കാലതാമസമെടുക്കും’-അദ്ദേഹം പറയുന്നു.

മിക്ക രാജ്യങ്ങളും കോടിക്കണക്കിന് ഡോളറുകളുടെ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച ശേഷം വളരെ വൈകിയാണ് ലോക്ക്ഡൗണ്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്ത ഇന്ത്യന്‍ രീതിയായിരുന്നു ശരിയെന്ന് വൈകാതെ അവര്‍ മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ തിരിച്ചുവരവ് അത്ര വേഗമുണ്ടാകില്ല. ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം. അതുകൊണ്ട് ഒറ്റയടിക്ക് സാധനങ്ങള്‍ ചെലവഴിക്കരുതെന്നും ഘട്ടം ഘട്ടമായി സൂക്ഷിച്ച് വേണം ചെലവഴിക്കാനെന്നും സന്ന്യാല്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.