സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ ; പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി
സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സൌജന്യകിറ്റുകള്‍ സൂക്ഷിച്ചത് പാര്‍ട്ടി ഓഫീസുകളില്‍. റേഷന്‍ കട വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ഭക്ഷ്യകിറ്റുകള്‍ ആണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചത്. സിപിഐ, സിപിഎം പാര്‍ട്ടി ഓഫീസുകളിലാണ് ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
വൈക്കം ടിവിപുരത്തെ സിപിഐ ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സിപിഎം ഓഫീസിലുമാണ് കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം, ഇത്രയും അധികം ഭക്ഷ്യകിറ്റുകള്‍ സൂക്ഷിക്കാന്‍ റേഷന്‍ കടകളില്‍ സ്ഥലമില്ലാത്തതിനാലാണ് പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.
എന്നാല്‍ സ്‌കൂളുകള്‍ ഉള്‍പ്പടെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും കിറ്റുകള്‍ സൂക്ഷിക്കാന്‍ ഉണ്ടായിരുന്നിട്ടും അവ പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.