ഹലോ ഫ്രണ്ട്‌സ് സംഗീത സമര്‍പ്പണ സമാപനം
സൂറിച്ച്: ലോകമലയാളികള്‍ നെഞ്ചിലേറ്റികഴിഞ്ഞ ഹലോ ഫ്രണ്ട്സ് സ്‌നേഹ സാന്ത്വന സംഗീത സമര്‍പ്പണത്തിന്റെ സമാപനദിനമായ മെയ് ഒന്നിന് ആറുമണിക്ക് പിന്നണി ഗായികയും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറിലെ സെക്കന്‍ഡ് റണ്ണറപ്പുമായ പ്രീതി വാരിയര്‍ ഹലോ ഫ്രണ്ട്സിനുവേണ്ടി ഹഫ് ഫെയ്സ് ബുക്ക് പേജില്‍ ലൈവ് ആലാപനം നടത്തും. തുടര്‍ന്ന് അഞ്ച് അന്‍പതിന് ആതുര സേവകര്‍ക്കാശ്വാസമായ് ടോം കുളങ്ങരയുടെ രചനയില്‍ സ്വിസ്സ് ബാബുവിന്റെ സംഗീതത്തില്‍ സ്വിസ്സ് മലയാളികളുടെ സംഗീതസ്‌നേഹാര്‍പ്പണവും ഉണ്ടായിരിക്കും.