1000 രൂപയുടെ കിറ്റ് അഴിമതിയോ ; 750 രൂപയുടെ സാധനങ്ങള്‍ പോലുമില്ല എന്ന് ആരോപണം
സൗജന്യ റേഷന്‍ കിറ്റ് തട്ടിപ്പെന്ന് ആരോപണവുമായി പ്രതിപക്ഷം. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജാണ് ആരോപണവുമായി രംഗത്തെത്തിയത്. 1000 രൂപയുടെ കിറ്റില്‍ 750 രൂപയുടെ പോലും സാധനങ്ങളില്ലെന്നാണ് സ്റ്റീഫന്‍ ജോര്‍ജ്ജ് ആരോപിക്കുന്നത്.
250 കോടിയുടെ അഴിമതിയാണ് ഈയിനത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയതെന്നും ഭക്ഷ്യമന്ത്രിയെ മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്നും സ്റ്റീഫന്‍ ആരോപിക്കുന്നു. നേരത്തെ, ഭക്ഷ്യകിറ്റ് തട്ടിപ്പാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.
കിറ്റ് വാങ്ങാനെത്തിയ പലരും നിരാശയോടെ തിരിച്ചുപോകുന്ന സ്ഥിതിയാണുള്ളതെന്നും കമ്മ്യൂണിറ്റി കിച്ചന്‍ പലയിടങ്ങളിലും ജനതാ കിച്ചണായി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് 96.66 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.