സ്പ്രിന്‍ക്ലര്‍ ; ഹൈക്കോടതി വിധിയെ ചൊല്ലി തര്‍ക്കം
കോവിഡ് പ്രതിരോധത്തിനിടെയുണ്ടായ വിവാദത്തില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായത് ഇരുപക്ഷത്തിനും ആശ്വസിക്കാവുന്ന വിധി. സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടു പോകാനുള്ള ഇടക്കാല വിധി സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ സ്പ്രിന്‍ക്ലറിന്റെ പ്രവര്‍ത്തനത്തിന് കര്‍ശന ഉപാധികള്‍ വച്ചത് പ്രതിപക്ഷ ആവശ്യങ്ങള്‍ക്കുള്ള അംഗീകാരവുമായി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. നടപടി ക്രമങ്ങളുടെ വീഴ്ചയും കരാറിലെ പ്രശ്‌നങ്ങളും അവര്‍ ഉയര്‍ത്തി. വിശദമായ വാദം കേള്‍ക്കുകയും പ്രതിപക്ഷം ഉയര്‍ത്തിയ ചില വാദങ്ങളെ അംഗീകരിക്കുയുംചെയ്‌തെങ്കിലും ഡാറ്റ് അപ് ലോഡ് ചെയ്യുന്നത് നിര്‍ത്തിവെക്കുകയോ കരാര്‍ സ്റ്റേ ചെയ്യുകയോ ചെയ്യാതെ കരാറുമായി മുന്നോട്ടു പോകാന്‍ ഇടക്കാല വിധിയിലൂടെ കോടതി അനുമതി നല്‍കി. അസാധാരണ സാഹചര്യമെന്ന ആനുകൂല്യം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
കരാര്‍ റദ്ദാക്കിയില്ലെങ്കിലും കരാറിലെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞെന്ന് പ്രതിപക്ഷത്തിന് ആശ്വസിക്കാം. വിവരം ചോരരുത്, വിവരശേഖരത്തിന് പൌരന്റെ അനുമതിവാങ്ങണം, സര്‍ക്കാര്‍ മുദ്ര സ്പിങ്കളര്‍ ഉപയോഗിക്കരുത് തുടങ്ങീ ഉപാധികള്‍ കോടതി വച്ചത് തങ്ങളുടെ വിജയമായി പ്രതിപക്ഷം വിലയിരുത്തുന്നു.
അസാധാരണ സാഹചര്യം കോടതി പരിഗണിച്ചുവെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വകാര്യത്യലംഘിക്കാമെന്ന സര്‍ക്കാറിന്റെയും സിപി എമ്മിന്റെയും വാദവും വിവര സുരക്ഷിതത്വം ഉറപ്പാക്കണമെന്ന കോടതി വിധിയിലൂടെ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ സ്പ്രിംക്ളര്‍ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് വിമര്‍ശനമില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിയെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രതികരണം.
കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരെ കോടതി വിമര്‍ശനമില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളില്‍ വിശദീകരണം തേടുകയാണ് കോടതി ചെയ്തത്. വിവരങ്ങളുടെ സംരക്ഷണം സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കുമെന്ന് സ്ഥാപിക്കുന്ന വിശദീകരണം സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കോടതി അഭിനന്ദിക്കുകയാണ് ചെയ്തതെന്നും ബാലന്‍ പറഞ്ഞു.