അണുനാശിനി കുത്തിവെയ്പ്പ്” വെറും തമാശ ; മലക്കം മറിഞ്ഞ് ട്രംപ്
അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന തന്റെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ട് ട്രംപ്. ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ പരിഹസിക്കപെട്ടിരുന്നു.ആരോഗ്യ മേഖലയിലെ വിദഗ്ധരടക്കം പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ട്രംപിന്റെ മലക്കം മറിച്ചില്‍,ഇക്കാര്യം തമാശയായി പറഞ്ഞെന്നാണ് ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചത്.
അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയുട്ടുണ്ട് എന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പരിഹാസം ക്ഷണിച്ച് വരുത്തിയ പ്രസ്താവന നടത്തിയത്. വീര്യമേറിയ പ്രകാശ രശ്മികള്‍ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണം
എന്ന് ട്രംപ് പറഞ്ഞിരുന്നു.അള്‍ട്രാവയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശ രശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തി വിട്ടാല്‍ മതിയാകും എന്നും ഇതിനായുള്ള പരീക്ഷണം ഗവേഷകര്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.
കുത്തിവെപ്പ് പോലുള്ള ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി ശരീരം പൂര്‍ണമായും ശുദ്ദീകരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും പരീക്ഷണം നടത്തണമെന്ന് ട്രംപ് പറഞ്ഞിരുന്നു.ഇത് ഏറെ പരിഹാസമാണ് ക്ഷണിച്ച് വരുത്തിയത്.ഇക്കാര്യത്തിലാണ് താന്‍ തമാശയായി പറഞ്ഞതെന്ന് ട്രംപ് വിശദീകരിച്ചിരിക്കുന്നത്.