ബംഗ്ലൂര്‍ ; കോറോണ ബാധിതന്‍ ആശുപത്രിയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ബാഗ്ലൂരില്‍ കോറോണ ബാധിതനായ വ്യക്തി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലെ വിക്ടോറിയ ആശുപതിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരുന്ന വ്യക്തിയാണ് ആശുപത്രിയിലെ ട്രോമാ സെന്റര്‍ പ്രവര്‍ത്തിക്കുന്ന മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

466 മത്തെ നമ്പര്‍ രോഗിയായിരുന്ന ഇയാള്‍ക്ക് 50 വയസ്സായിരുന്നു. കോറോണ സ്ഥിരീകരിച്ച ഇയാള്‍ക്ക് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതാകം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രഥമ നിഗമനം.

മരിച്ചയാള്‍ അവിവാഹിതനാണ്. സഹോദരനൊപ്പമാണ് താമസിക്കുന്നത്. ഇയാള്‍ക്ക് കിഡ്‌നി സംബദ്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ പ്രഭാത ഭക്ഷണം ആശുപത്രി ജീവനക്കാര്‍ വിതരണം ചെയ്യുന്നതിനിടയിലായിരുന്നു ഇയാള്‍ വാര്‍ഡില്‍ നിന്നും ഇറങ്ങി ഓടിയ ശേഷം ആത്മഹത്യ ചെയ്തത്.