കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു , കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണില്‍
കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ ആരും ചികില്‍സയിലില്ല. ലോക്ഡൗണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. മെയ് 15വരെ ഭാഗികമായി ലോക്ഡൗണ്‍ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചു. അന്നത്തെ സാഹചര്യം അനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊളാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.