ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയവരുടെ 68,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്ന് ആര്‍ബിഐ

ബാങ്കുകളെ കബളിപ്പിച്ചു മുങ്ങിയ 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ്ബാങ്ക്. ഇത്തരത്തില്‍ 68,000 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയതെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി.

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ഫെബ്രുവരി 16-ന് നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ മറുപടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 16-ന് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിര്‍മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് താന്‍ വിവരാവകാശ നിയമ പ്രകാരം ആര്‍ബിഐയെ സമീപിച്ചതെന്ന് സാകേത് ഗോഖലെ പറയുന്നു. മെഹുല്‍ ചോക്‌സി ഉള്‍പ്പെടെ ഉള്ളവരാണ് ഈ പട്ടികയില്‍ ഉള്ളത്.