നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍
വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മലപ്പുറം ജില്ലയിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 54,280 പേരാണ് ജില്ലയിലേക്ക് മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തത്.
നാട്ടിലേക്ക് മടങ്ങാനുള്ള കാരണങ്ങളും പ്രവാസികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 56,114 പേര്‍ തൊഴില്‍ നഷ്ടമായാണ് നാട്ടിലേക്ക് വരുന്നത്. വാര്‍ഷിക അവധിക്ക് വരാന്‍ ആഗ്രഹിക്കുന്നവരാണ് 58,823 പേര്‍. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ 41,236 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിസ കാലാവധി കഴിഞ്ഞവരോ റദ്ദാക്കപ്പെട്ടവരോ ആയാ 23,975 പേര്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു.
ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9561 പേരാണ്. മുതിര്‍ന്ന പൗരന്മാര്‍ 10,007. ഗര്‍ഭിണികള്‍ 9515. പഠനം പൂര്‍ത്തിയാക്കിയവര്‍ 2428. ജയില്‍ മോചിതരായവര്‍ 748. മറ്റുള്ളവര്‍ 1,08,520 പേര്‍ എന്നിങ്ങനെയാണ് പ്രവാസികളുടെ രജിസ്ട്രേഷന്റെ കണക്കുകള്‍.
അതുപോലെ രാജ്യത്തെ ഇത സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികളും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ തരിശ് ഭൂമിയില്‍ മുഴുവന്‍ കൃഷിയിറക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള കൃഷിവകുപ്പിന്റെ പദ്ധതിയില്‍ വിദേശത്തുനിന്ന് തൊഴില്‍ നഷ്ടമായി മടങ്ങിയെത്തുന്ന പ്രവാസികള്‍ അടക്കമുള്ളവരെ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്