കൊറോണ ദുരിതം ; ബില്‍ ഗേറ്റ്‌സും ടിക് ടോക്കും ചേര്‍ന്ന് ആഫ്രിക്കയ്ക്ക് നല്‍കിയത് $20 മില്യണ്‍
ലോകത്തിനെ തന്നെ ഭീതിയില്‍ ആഴ്ത്തിയ കൊറോണ എന്ന മഹാമാരിയെ നേരിടാന്‍ കൈയച്ച് സംഭാവന നല്‍കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ശബ്ദമായി മാറിയിരിയ്ക്കുകയാണ് ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്. കോവിഡ് പ്രതിരോധത്തിനായി ഇതിനോടകം ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ $250 മില്യണ്‍ ആണ് നീക്കിവച്ചിട്ടുള്ളത്.
ബില്‍ ഗേറ്റ്‌സും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കും ചേര്‍ന്ന് ആഗോള ആരോഗ്യ പങ്കാളിത്തത്തിനായി 20 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരിക്കുകയാണ്. കോവിഡിനെതിരായ വാക്‌സിന്‍ കണ്ടെത്തുന്ന മുറയ്ക്ക് അതിന്റെ ലഭ്യത ആഫ്രിക്കയില്‍ ഉറപ്പാക്കുക എന്നതാണ് ഈ സംഭാവനകൊണ്ട് ലക്ഷ്യമിടുന്നത്.
റോയിട്ടേഴ്‌സ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഗേറ്റ്‌സ്, ടിക്ക് ടോക്ക് എന്നിവര്‍ 10 ദശലക്ഷം ഡോളര്‍ ഗാവിക്ക് നല്‍കിയിരിയ്ക്കുകയാണ്. ഗാവി വാക്‌സിന്‍ അലയന്‍സ്, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംര0ഭമാണ്. ഇതിലൂടെ ആഫ്രിക്കയ്ക്ക് സഹായമെത്തിക്കുക എന്നതാണ് ബില്‍ ഗേറ്റ്‌സും ടിക് ടോക്കും ലക്ഷ്യമിടുന്നത്.