നല്ല കാലം വന്നാല്‍ പിടിക്കുന്ന തുക തിരിച്ചു നല്‍കും: ധനമന്ത്രി ഐസക്ക് തോമസ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ഐസക്ക് തോമസ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക നല്ലകാലം വന്നാല്‍ തിരിച്ചുനല്‍കുമെന്ന് ഐസക്ക് തോമസ് പറയുന്നു. തിരിച്ചു നല്‍കുകയോ പിഎഫിലേക്ക് തിരിച്ചുനല്‍കുകയോ ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

തിരിച്ചു നല്‍കുന്ന സമയം നല്‍കും. ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും നാലാം തീയതി തന്നെ നല്‍കുമെന്നും ഐസക്ക് തോമസ് പറഞ്ഞു. ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാറ്റിവയ്ക്കുന്ന തുകയ്ക്ക് തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. അഞ്ച് മാസം കൊണ്ട് 2,500 കോടി രൂപ ഇത്തരത്തില്‍ സ്വരൂപിക്കും. ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി ഇത് മാറ്റും. ഈ തുക കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും അദ്ദേഹം വിശദമാക്കി.