കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ ബാധയില്ല

dav

കേരളത്തിന് ഇന്നും ആശ്വാസ ദിനം. ഇന്നും ആര്‍ക്കും പുതുതായി കോറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതുപോലെ ഏഴുപേര്‍ രോഗമുക്തരായിട്ടുണ്ട്. കോട്ടയത്ത് ആറും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ ഇപ്പോള്‍ 30 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 14670 പേരാണ് നിരീക്ഷണത്തിലുണ്ട് ഇതില്‍ 14402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 58 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 34, 599 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍ 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോറോണ ബാധിതര്‍ ചികിത്സയിലുണ്ട് എട്ടുജില്ലകള്‍ കോറോണ മുക്തമായിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. കൂടാതെ സംസ്ഥാനത്ത് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ലയെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വസകരമാണ്..