മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ഇനി അദ്ധ്യാപകര്‍
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കുവാനും അദ്ധ്യാപകര്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് ഇങ്ങനൊരു പുതിയ ചുമതല അദ്ധ്യാപകര്‍ക്ക് ലഭിച്ചിരിക്കുന്നത്. Lock down നിടയില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ കണ്ടത് ജനസാഗരമാണ്. ഇവരാരും സാമൂഹിക അകലം പാലിച്ചല്ല ക്യൂവില്‍ നിന്നതും. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ക്ക് മുമ്പില്‍ പൊലീസുകാര്‍ക്കൊപ്പം അദ്ധ്യാപകരെയും നിര്‍ദേശങ്ങള്‍ പാലിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചത്.
ജില്ലയിലെ 311 ബാറുകളില്‍ 272 എണ്ണം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. കൂടാതെ അധികമായുള്ള ജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് അദ്ധ്യാപകരെ ഇവിടെ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി അദ്ധ്യാപകരാണ് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന എന്ത് ജോലിയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഒരു മടിയും ഇല്ലായെന്നും ഇതൊരു നാണംകെട്ട പണിയാണെന്നും അവര്‍ പ്രതികരിക്കുകയും ചെയ്തു. കേരളത്തില്‍ റേഷന്‍ കടകളുടെ മേല്‍നോട്ടം അധ്യാപകര്‍ക്ക് നല്‍കിയതിനു പിന്നാലെയാണ് ആന്ധ്രയില്‍ ഇത്തരത്തില്‍ ഒരു നടപടി.