കോവിഡ് ബാധിച്ച് ഫാ. ഡോ. ബിജി മാര്‍ക്കോസ് ലണ്ടനില്‍ നിര്യാതനായി
ലണ്ടന്‍: കോവിഡ് ബാധിച്ച് വൈദീകന്‍ നിര്യാതനായി. കോട്ടയം വാകത്താനം സ്വദേശിയായ ഫാ. ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ട് (54) ആണ് ലണ്ടനില്‍ മരിച്ചത്. ഭാര്യ ബിന്ദു ബിജി. മക്കള്‍: സബിത, ലാബിത, ബേസില്‍.
യാക്കോബായ സുറിയാനി സഭയിലെ വൈദികനാണ് ഫാ.ബിജി ചിറത്തലേട്ട്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയായിരുന്നു. ഓസ്ട്രിയയിലെ വിയന്ന ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ ഫാ. ബിജി സേവനം അനുഷ്ഠിച്ചട്ടുണ്ട്.