മഹാരാഷ്ട്രയിലെ ട്രെയിന്‍ അപകടം ; നടുക്കം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

മഹാരാഷ്ട്രയില്‍ ട്രെയിന്‍ അപകടത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നടുക്കം രേഖപെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി . ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതികരിച്ചത്. തൊഴിലാളികളും സഹോദരന്മാരും മരണപെട്ട വാര്‍ത്ത കേട്ട് നടുങ്ങിപ്പോയി എന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, രാഷ്ട്ര നിര്‍മാതാക്കളായ ഇവര്‍ക്ക് രാജ്യം നല്‍കുന്ന പരിഗണനയില്‍ നാം ലജ്ജിക്കണം എന്നും കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളാണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്. മധ്യപ്രദേശിലേക്ക് റെയില്‍ വേ ട്രാക്കില്‍ കൂടി നടന്ന് പോവുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. നേരത്തെ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപെടുത്തിയിരുന്നു,അത്യന്തം വേദനാജനകമായ വാര്‍ത്ത എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം,പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും സംഭവത്തില്‍ അനുശോചനം രേഖപെടുത്തിയിരുന്നു.