അസ്വസ്ഥമായ കാശ്മീര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ അസ്സോസിയേറ്റഡ്പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്‌സര്‍ സമ്മാനം
പി.പി.ചെറിയാന്‍
ന്യൂയോര്‍ക്ക്: ജമ്മു കശ്മീമീരിന് അവദിച്ചിരുന്ന പ്രത്യേക പദദ വി നീക്കം ചെയ്തതിനെ തുടര്‍ന്ന് കശ്മീര്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടിയ അസ്സോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാരായ ഡര്‍ യസ്സിന്‍ മക്തര്‍ ഖാന്‍ ,ചെന്നൈ ആനന്ദ് എന്നിവര്‍ 2020ലെ ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹരായി. മെയ് നാലിന ഫോട്ടോഗ്രാഫര്‍ യസ്സിന്‍ അയച്ച ഇ-മെയിലിലാണ് കശ്മീരില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
കശ്മീരിലിലെ വലിയ സിറ്റിയായ ശ്രീനഗറില്‍ നിന്നുള്ള യസ്സിനും ഖാനും ജമ്മു ഡിസ്ട്രിക്ടിലുള്ള ആനന്ദും തങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷം പങ്കുവച്ചു. അസോസിയേറ്റഡ് പ്രസിനു ലഭിച്ചത് വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് സി.ഇ ഒയും പ്രസിഡന്റുമായ ഗാരി പ്രൂയ്റ്റ് പറഞ്ഞു. പ്രസ് ഫോട്ടോഗ്രാഫര്‍മാരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ജമ്മു കശ്മീരില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് വെളിപ്പെടുത്തി കൊടുക്കാന്‍ ഇവര്‍ ജീവന്‍ പോലും പണയം വച്ചിട്ടാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഡല്‍ഹി എ.പി. ആസ്ഥാനത്ത് എത്തിക്കുന്നതിനു നടത്തിയ ഭഗീരഥപ്രയത്‌നങ്ങളെയസ്സിന്‍ തന്റെ ഇ-മെയിലില്‍ വിശദീകരിച്ചിട്ടുണ്ട്.