കൊറോണയെ പൂര്‍ണമായും ഇല്ലാതാക്കാനാവില്ല : കേന്ദ്രസര്‍ക്കാര്‍

കൊറോണ വൈറസിനെ പൂ4ണമായും ഇല്ലാതാക്കാനാവില്ല എന്ന് കേന്ദ്ര സ4ക്കാര്‍. വൈറസ് ഉള്ളതോടൊപ്പം തന്നെ ജീവിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒന്നരമാസമായി തുടരുന്ന ലോക്ക്ഡൗണ്‍ നീട്ടിയേക്കില്ലെന്നും കേന്ദ്രം സൂചന നല്‍കി. വൈറസുള്ള സമൂഹത്തില്‍ ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ജോ.സെക്രട്ടറി ലവ് അഗ4വാള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ഇളവ് നല്‍കിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വയംരക്ഷക്ക് ജീവിതശൈലിയുടെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് പടരുന്നതിന്റെ വേഗം കുറക്കാനുള്ള ശ്രമങ്ങളാണ് സാധ്യമായിട്ടുള്ളത്. കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിക്കാന്‍ നേരത്തെ പന്ത്രണ്ട് ദിവസമാണ് എടുത്തിരുന്നതെങ്കില്‍ നിലവിലെ നിരക്കനുസരിച്ച് പത്ത് ദിവസമായി അത് കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വൈറസിനെ പൂര്‍ണമായും തുരത്താനായേക്കില്ലെന്ന് കേന്ദ്രം സൂചന നല്‍കിയത്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേസുകള്‍ ക്രമാതീതമായി കൂടിയേക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊറോണ വൈറസുണ്ടായിരിക്കെ തന്നെ ജീവിക്കാന്‍ ജനങ്ങള്‍ ശീലിക്കേണ്ടി വരുമെന്ന് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞിരുന്നു.