പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം,പി എം ഫ്
പി.പി ചെറിയാന്‍
ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ രാജ്യങ്ങളില്‍ ഇന്ത്യയിലെ ലോക്ക് ഡൌണ്‍ മൂലം അകപ്പെട്ട പ്രവാസികളെ പ്രത്യേകിച്ച് ഗര്‍ഭിണികളെയും, പ്രയായവരെയും, ജോലി നഷ്ടപെട്ടവരെയും, ഉപരി പഠനത്തിന് പോയ വിദ്യാര്‍ത്ഥികളെയും മറ്റും നാട്ടില്‍ എത്തിക്കുവാനും, സാദാരണ ഗതിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം അവരുടെ ഉറ്റവരുടെ അടുത്ത് എത്തിക്കുവാനും, നോര്‍ക്ക സംവിധാനം വിപുലീകരിക്കാനും മറ്റും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന നടത്തിയ ശക്തമായ ഇടപെടലിന് അതാതു സമയത്തു കേന്ദ്ര കേരള,പോണ്ടിച്ചേരി സര്‍ക്കാരുകള്‍ പരിഹാര നടപടികള്‍ സ്വീകരിച്ചതില്‍ നന്ദി ഉണ്ടെന്നു പി എം ഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം.
2009 ഇല്‍ സ്ഥാപിതമായ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവാസി ഇന്ത്യന്‍ പൗരന്മാരെ ദുരിതത്തിലും അടിയന്തിര സാഹചര്യങ്ങളിലും ഏറ്റവും അര്‍ഹരായ കേസുകളില്‍ സഹായിക്കുക എന്നതിനാണ്, പ്രകൃതി ദുരന്തം ബാധിച്ച രാജ്യങ്ങള്‍, മറ്റു വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ എന്നിവയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി മാറ്റുന്നതിനും ഐ സി ഡബ്ല്യൂ ഫ് അതിന്റെ സേവനം വിദേശത്തുള്ള എല്ലാ ഇന്ത്യന്‍ എംബസ്സികളിലും മിഷനുകളിലേക്കും വ്യാപിച്ചത് നിലവിലുണ്ട്, ഐ സി ഡബ്ല്യൂ ഫ് മാര്‍ഗ നിര്‍ദേശങ്ങള്‍ കൂടുതല്‍ പരിഷ്‌കരിച്ചു അവ കൂടുതല്‍ വിശാലമായ അടിസ്ഥാനത്തിലാക്കാനും ഫണ്ടിലൂടെ വിപുലീകരിക്കാന്‍ കഴിയുന്ന ക്ഷേമ നടപടികളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുവാനും വേണ്ടി 2017 സെപ്റ്റംബറില്‍ കേന്ദ്ര മന്ത്രി സഭ പ്രവാസികളുടെ സഹായ അഭ്യര്ഥനകളെ വേഗത്തില്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസ്സികള്‍ക്കും മിഷനുകള്‍ക്കും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.
പ്രവാസികള്‍ക്ക് വേണ്ടി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ബാധ്യസ്ഥരായ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെ പറയാം
ഒറ്റപെട്ടു പോയ വിദേശ ഇന്ത്യക്കാരെ അവരുടെ നാട്ടിലേക്കുള്ള യാത്ര സൗകര്യം കൊടുക്കുക ദുരിത സാഹചര്യങ്ങളില്‍ പ്രവാസി പൗരന്മാരെ സഹായിക്കുക, അര്‍ഹരായ പ്രവാസികള്‍ക്ക് ബോര്ഡിങ് ലാന്‍ഡിംഗ്, ഷെല്‍ട്ടറുകള്‍ ഒരുക്കുക, തൊഴിലുടമ പീഡിപ്പിക്കുകയും, ജയിലുകളില്‍ അടക്കുകയും ചെയ്തവര്‍ക് നിയമപരമായ സഹായം നല്‍കുക, ദുരിത്തിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുക, വിദേശ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീകള്‍ക്കു നിയമപരവും സാമ്പത്തികപരവുമായ സഹായം നല്‍കുക, തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനും, മരണപ്പെടുന്ന നിരാലംബരുടെ മൃത ദേഹം സംസ്‌കരിക്കുന്നതില്‍ ഇടപെടുക, ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ചിലവിടുക, ദുരിതത്തിലായ ഇന്ത്യക്കാര്‍ക്കു അഭയം, ഇന്ത്യന്‍ കുടിയേറ്റ തെഴിലാളികളുമായി സംവദിക്കുന്നതിനും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചു അവരെ അറിയിക്കുന്നതിന് ലേബര്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, വിദേശത്തു താമസിക്കുന്ന പൗരന്മാരെ അല്ലെങ്കില്‍ സന്ദര്ശനത്തിനെത്തി ദുരിതത്തിലായവരെ സഹായിക്കാനും ഐ സി ഡബ്ല്യൂ ഫ് ഫണ്ട് ഉപയോഗിക്കാം, എന്നാല്‍ ഇന്ത്യന്‍ വംശജരും വിദേശ പൗരത്വവും ഉള്ളവര്‍ക്ക് ഈ ധന സഹായത്തിനു അര്‍ഹത ഉണ്ടാവില്ല, നിയമപരമായി ഒരു രാജ്യത്തു പ്രവേശിച്ച ഏതൊരു ഇന്ത്യന്‍ പൗരനും ഐ സി ഡബ്ല്യൂ ഫ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപെടുത്തിയാല്‍ ഗുണഭോക്താവിന് സഹായം ലഭിക്കാന്‍ അര്‍ഹരാണ് അതല്ലാത്ത പ്രത്യേക സാഹചര്യത്തിലും അതാതു ഇന്ത്യന്‍ അംബാസ്സഡര്‍മാര്‍ക്കും അവരുടെ സമ്മത പ്രകാരം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ശേഷം സഹായിക്കാം.
മേല്പറഞ്ഞ പ്രസ്തുത വിഷയങ്ങളില്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പാവപെട്ട പ്രവാസി തൊഴിലാളികള്‍ക്ക് ഫണ്ട് ഉപയോഗിച്ച് വിമാന ടിക്കറ്റ് നല്‍കുവാനും അര്‍ഹരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുവാനും ഇന്ത്യന്‍ പ്രധാന മന്ത്രിക്കും, കേന്ദ്ര വിദേശകാര്യ മന്ത്രിക്കും, മറ്റു ഇതര ഇന്ത്യന്‍ അംബാസ്സഡര്‍മാര്‍ക്കും നിവേദനങ്ങള്‍ അയച്ചതായി പി എം ഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോകട്ര്‍ ജോസ് കാനാട്ട് ചീഫ് പേട്രണ്‍ ഡോക്ടര്‍ മോന്‍സ് മാവുങ്കാല്‍ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍ ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം എന്നിവര്‍ സയുക്ത പത്ര പ്രസ്താവനയില്‍ അറിയിച്ചു.