അഞ്ച് ദിവസം കൊണ്ട് 100 കോടി രൂപ വരുമാനം; അസം സര്‍ക്കാരിന് മദ്യവില്പന നല്‍കുന്നത് കോടികള്‍
ലോക്ക് ഡൌണ്‍നു ശേഷം മദ്യവില്‍പ്പന ശാലകള്‍ വീണ്ടും തുറക്കാന്‍ അനുവദിച്ചതിന് ശേഷം അസം സര്‍ക്കാരിന് വരുമാനം 100 കോടിയിലേറെ രൂപ. അഞ്ച് ദിവസം കൊണ്ടാണ് ഈ വരുമാനം സര്‍ക്കാരിന് ലഭിച്ചത്. അസം എക്സൈസ് മന്ത്രി പ്രിമല്‍ ശുക്ലബൈദ്യയാണ് സര്‍ക്കാരിന് അഞ്ച് ദിവസം കൊണ്ട് നൂറു കോടിയിലേറെ രൂപ മദ്യവില്‍പ്പനയിലൂടെ ലഭിച്ചെന്ന് പറഞ്ഞത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്സൈസ് നികുതി 25 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തിലൂടെ 1000 കോടി രൂപയുടെ അധികവകുമാനം നേടാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നിഗമനം. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ദല്‍ഹി സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ എക്സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നു. ലോക്ക് ഡൌണിനു ശേഷം മദ്യ വില്പന ശാലകള്‍ തുറന്നതിലൂടെ വമ്പന്‍ തിരക്കാണ് പല ഇടത്തും അനുഭവപ്പെട്ടത്.