ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങി

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ തയ്യാറായി റെയില്‍വേ. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുക. മെയ് പന്ത്രണ്ട് മുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങും എന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ആദ്യ ദിവസം പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. നാളെ വൈകീട്ട് നാല് മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. തിരുവനന്തപുരം, അഗര്‍ത്തല, ഹൗറ, പാട്ന, വിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, മഡ്ഗോഡ്, ജമ്മുദാവി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടക്കുക. ഇത് വിജയകരമാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്കും സര്‍വീസ് പുനഃരാരംഭിക്കും. ഒന്നര മാസങ്ങള്‍ക്ക് ശേഷമാണ് ട്രെയിന്‍ സര്‍വീസുകള്‍ പഴയ രീതിയിലേയ്ക്ക് മാറുന്നത്.