ചര്‍ച്ച് ആക്ട് വേണമോ?
ജോണ്‍ കരമ്യാലില്‍ ചിക്കാഗോ
ചര്‍ച്ച് ആക്ട്എന്നത് ഉപഭോക്താക്കളായ വിശ്വാസികള്‍, അതായത് laity men എന്ന സാധാരണക്കാര്‍ അവരുടെ സ്വത്തിന്റെ ഉടമസ്ഥരാവുന്നതാണ്, തദ്വാരാ അവര്‍ മതമേധാവികളുടെ അടിമത്വത്തില്‍ നിന്നും മോചിതരാവുന്നു; അവര്‍ ചൂഷണം ചെയ്യപ്പെടുകയുമില്ല; എല്ലാ വരുമാനത്തിനും ക്ര്യത്യമായ കണക്കുകളും രേഖകളും ഉണ്ടാവുന്നു; പണം ധൂര്‍ത്തടിക്കപ്പെടുന്നില്ല; വിശ്വാസികളുടെ ഇടയില്‍ നിന്നും വിശ്വാസികളാല്‍ കാലാകാലങ്ങളില്‍ നടത്തിപ്പുകാര്‍ തെരെഞ്ഞെടുക്കപ്പെടുന്നതിനാല്‍ പണം ധൂര്‍ത്തടിക്കപ്പെട്ടാല്‍ ചോദ്യം ചെയ്യപ്പെടുകയും, ആ പണം തിരിച്ചു വരുത്തുകയും ചെയ്യാം. അതുപോലെ രണ്ടാമതൊരാവശ്യം വന്നാല്‍ ആദ്യം സമാഹരിച്ചതില്‍ നിന്നും മിച്ചമുള്ള പണം ഉപയോഗിക്കുകയും ആവാം.
2009-ലെ കേരള നിയമ പരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനായിരുന്ന ബ.ജസ്റ്റീസ് V. R.കൃഷ്ണഅയ്യര്‍ ചര്‍ച്ച്ആക്ടിന്റെ ഗുണഗണങ്ങള്‍ വിവരിക്കുകയും അതിനുള്ള കരടുരേഖ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ചര്‍ച്ച്ആക്ട് നിലവില്‍വന്നാല്‍ മതസ്ഥാപനങ്ങളിലും സഭാസ്ഥാപനങ്ങളിലും പണം മിച്ചമായി വരും; മത – സഭാസ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ നിന്നും പൂജാരിമാരെ പൂര്‍ണ്ണമായും ഒഴിവാക്കണം. ദിവ്യന്മാരെന്ന പൂജാരിമാരുള്ളടത്താണ് പണത്തിനു എപ്പോഴും കുറവുണ്ടാവുക; അവരുള്ളടത്തോളം കാലം ഒന്നിനും പണം തികയുകയുമില്ല. ഒരു ആവശ്യം വരുമ്പോള്‍,ആവശ്യത്തിനുള്ള തുകയുടെ പലമടങ്ങു പണമാണ് സമാഹരിക്കുക. ചിലവു കഴിഞ്ഞുള്ള വന്‍തുകയുടെ കണക്കുകള്‍ പൂജാരിമാര്‍ക്കു ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാത്തതിനാല്‍ ആ പണം അവര്‍ എടുത്ത് കണക്കുകള്‍ സമാസമമാക്കും (സവാസവ). എന്നാല്‍ ഈ പണം അതാത് വിശ്വാസികളാല്‍, വിശ്വാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്കാരാണെങ്കില്‍ ആദ്യത്തെ സമാഹാരത്തിലെ മിച്ചമുള്ളതില്‍ നിന്നും ഉപയോഗിച്ചുകാര്യങ്ങള്‍ നടത്തുകയും, രണ്ടാമതൊരു പണപ്പിരിവു ഒഴിവാക്കുകയും ചെയ്യാം. ചോദ്യം ചെയ്യപ്പെടാതെ പൂജാരിമാര്‍(വൈദികര്‍) പണം കൈകാര്യം ചെയ്യുന്നിടത്തു ഒരു കാര്യത്തിനു ആവശ്യത്തിലേറെ എത്രതുക സമാഹരിച്ചാലും, രണ്ടാമതൊരു ആവശ്യം വന്നാല്‍ വീണ്ടും വീണ്ടും അനാവശ്യമായ വന്‍തുകകള്‍ പിരിക്കും. അവര്‍ പണം കൈകാര്യം ചെയ്യുന്നിടത്തു എപ്പോഴും പണത്തിനാവശ്യമായി വരും; പിരിക്കുന്തോറും അഥവ കൊടുക്കുന്തോറും ആവശ്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടെയിരിക്കും. ഇവരുടെ പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ ഇവര്‍ ദൈവശാസ്ത്രത്തിനു പകരം സാമ്പത്തികശാസ്ത്രവും തട്ടിപ്പുശാസ്ത്രവും ആണ്പഠിച്ചതെന്നു തോന്നും.
” അഥവ ‘ചര്‍ച്ച്ബില്‍’, എന്നുകേട്ടപ്പോഴേ അതിന്റെ ഗുണവും മഹത്വവും മനസ്സിലാക്കിയ ക്രിസ്ത്യന്‍ പുരോഹിതര്‍, അത് തെറ്റും,വിശ്വാസികളായ മനുഷ്യര്‍ക്കു ദോഷവും, പള്ളികളെയും, സഭയെന്ന വൈദികരെയും ദൈവത്തെയും ഇല്ലാതാക്കുമെന്നും, സ്വയം ചിന്തിക്കുവാന്‍ അര്‍ഹതയില്ലാത്തവരും പ്രതികരണശേഷി ഇല്ലാത്തവരുമായ വിശ്വാസികളെ വിശ്വസിപ്പിക്കുന്നതില്‍ കുറെ വിജയിച്ചുവെങ്കിലും അവര്‍ക്കുതന്നെ ആവിജയത്തില്‍ അത്ര വിശ്വാസിക്കുവാനാവുന്നില്ല. കാരണം ഒരു സ്ത്രീയ്ക്കും തന്റെ ഗര്‍ഭം എക്കാലത്തും മറച്ചുവയ്ക്കുവാനും മൂടിവയ്ക്കുവാനും ആവില്ലാത്തതുപോലെ, ചര്‍ച്ച്ആക്ടിലെ സത്യങ്ങളും പുറത്തുവരുമെന്നും, അത് നിലവില്‍വരുമെന്നും, അത്അതിവിതൂരമല്ലന്നും അവര്‍ക്കറിയാം. ചര്‍ച്ച്ആക്ട് നിലവില്‍ വന്നാല്‍ സഭകള്‍ നികുതികൊടുക്കേണ്ടി വരുമെന്നും, ആ നികുതി ജനത്തിനുവെറുതെ നഷ്ടപ്പെടുമെന്നും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വിശ്വസിപ്പിക്കുന്നു. ഇനി അങ്ങനെ കൊടുക്കേണ്ടിവന്നാല്‍ ചിലവുകള്‍കഴിഞ്ഞുള്ള വരുമാനത്തിന്റെ ഒരംശം മാത്രമാണു കൊടുക്കേണ്ടിവരിക. അങ്ങനെയാവുമ്പോള്‍ സാധാരണവിശ്വാസികളില്‍ നിന്നുമുള്ള കുത്തിപ്പിഴിയിലുകള്‍ കുറയും; കുറയുക മാത്രമല്ല, അതില്ലാതാവുകയും ചെയ്യും.
ചര്‍ച്ച്ആക്ട് നിലവില്‍ വരുന്നതു കൊണ്ട്‌വൈദികര്‍ക്കും മറ്റും ഔദ്യോഗികമായി ഒരു ദിവസത്തെ അവധി കിട്ടുമെന്നും, അവരുടെ ജോലിസമയം എട്ട്(8)മണിക്കൂര്‍ ആവുമെന്നും, അതിനാല്‍ എട്ട് മണിക്കൂര്‍ ഉല്ലാസവും, എട്ട് മണിക്കൂര്‍ വിശ്രമവും ആയി കഴിയാമെന്നും, ഫ്രഞ്ചുവിപ്ലവത്തിന്റെ ഗുണം അവര്‍ക്കും ലഭിക്കുമെന്നും, വൈദികം ഒരു തൊഴിലായി മാറുമെന്നും നോബിള്‍ തോമസ്പാറയ്ക്കല്‍ പറഞ്ഞു. ഇത്ഒരു തൊഴില്‍ ആവും എന്നല്ല, ഇതിനു മുന്‍പേതന്നെ ഇത്ഒരു തൊഴിലും,ദേവാലയങ്ങള്‍ തിരുക്കര്‍മ്മ വ്യാപാരകേന്ദ്രങ്ങളും ആയി മാറിക്കഴിഞ്ഞു. ഇപ്പോള്‍ വഴിപാടുപോലെയാണ്‌വഴിപാടുകള്‍ കഴിക്കുന്നതും ;ദിവ്യബലികള്‍ അര്‍പ്പിക്കുന്നതും.
അമേരിക്കയിലെയും യൂറോപ്പിലെയും പോലെ പള്ളികള്‍ പൂട്ടിപ്പോവാതിരിക്കുവാനും, വിശ്വാസികള്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാനും ചര്‍ച്ച്ആക്ട്അത്യന്താപേക്ഷിതമാണ്. ഇടവകപ്പള്ളിയുടെ സ്വത്തുക്കള്‍ ഇടവകക്കാരുടെ ഉടമസ്ഥതയില്‍ വരുത്തുന്ന ഒരുസിവില്‍ നിയമാണ് ചര്‍ച്ച്ആക്ട്. ബ്രിട്ടീഷുകാരുടെ കൊളോണിയല്‍ വാഴ്ചക്കാലത്ത്പള്ളിയും പള്ളിസ്വത്തുക്കളും മെത്രാന്റെപേരില്‍ ആക്കി. അതിനാല്‍ മെത്രാന്മാരാലും മെത്രാപ്പോലീത്തമാരാലും സഭകളില്‍ അനീതിയും സ്വജനപക്ഷപാതവും, അവരുടെദുഷ്ടലാക്കുകളും അഭംഗുരം അഴിഞ്ഞാടി തുടരുന്നു. രാജാവിനു നിയമസംഹിതകള്‍ ഇല്ല, പറയുന്നതെല്ലാം നിയമങ്ങള്‍ ആണ്. എന്നാല്‍ രാജാവാണ്ഉത്തമ ജനസേവകന്‍. വൈദികരും മെത്രാന്മാരും ജനസേവകരും കാവല്‍ക്കാരുമായിരിക്കണം. അവര്‍ ശബളം പറ്റുന്നവരായിരിക്കുന്നതിനാല്‍ വാടകക്കാരുമാവണം. ഇതിലൂടെ ജനത്തിന്റെ ഐക്യവും കൂട്ടായ്മയും വര്‍ധിക്കും. മനുഷ്യന്റെ ഒരു സന്തോഷത്തിനും ദൈവം എതിരല്ല.
ചര്‍ച്ച്ആക്ട്‌നടപ്പില്‍ വരുത്തുന്നത് ഔദാര്യമല്ല; അവകാശമാണ്. കാനൊന്‍ നിയമമെന്നു പറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും കബളിപ്പിക്കുകയും ഭയപ്പെടുത്തുകയുംചെയ്യുന്നു; ജനങ്ങള്‍ഭയപ്പെടാനിരുന്നിട്ടുമാണ്. കനൊന്‍നിയമങ്ങള്‍ ദൈവനിര്‍മ്മിതമല്ല; സുഖലോലുപരും സ്വേച്ഛാധിപതികളുംആയ സഭയെന്ന വൈദികവൃന്ദങ്ങളാല്‍ നിര്‍മ്മിതമായതും, നിര്‍മ്മിക്കപ്പെടുന്നതുമാണ്. എത്രവലിയ, ഏത് മത – സഭനിയമങ്ങളായാലും അതെല്ലാം സിവില്‍ നിയമത്തിന്റെ അധീനതയില്‍ ആണ്; ആവണം. കേരളത്തിലെ ക്രൈസ്തവ സഭകളില്‍ചര്‍ച്ച് ആക്ട്ഇല്ലാത്തതു കൊണ്ടാണ്, കേരളത്തിലെ ക്രൈസ്തവരുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോവുകയും സഭകള്‍ വീണ്ടും വീണ്ടും ജനിക്കുന്നതും (പിളരുന്നതും). ഇതാണ് കേരളത്തിലെ ഓര്‍ത്തോഡോക്‌സ് – യാക്കോബായക്കാരുടെ പ്രശ്‌നവും.
അതുപോലെമത – സഭ സ്വത്തുക്കള്‍ മെത്രാനിലും മെത്രാപ്പോലീത്തയിലും നിഷിപ്തമായതിനാല്‍ ആ പദവികള്‍ക്കു വേണ്ടി തര്‍ക്കമുണ്ടാവുന്നതും സഭ വിഭജനത്തിനും കാരണമാവുന്നു; ഇത്‌സ്വാഭാവികവുമാണ്. ദൈവവും മാലാഖമാരും സസുഖം വാഴുന്നതിനിടയില്‍ ഒരു മാലാഖ തനിക്കും എന്തുകൊണ്ട് ദൈവമായിക്കൂടായെന്നു ചിന്തിച്ചതുകൊണ്ടാണല്ലോ ആ മാലാഖ സാത്താനായതും, അതിനുവസിക്കുവാന്‍ നരകം സൃഷ്ടിക്കപ്പെട്ടതും, തന്നെ അനുഗമിക്കുന്ന കുറെ അനുചര്‍, സാത്താന്മാരുമായി വേര്‍പ്പെട്ടുപോയതും. ഒപ്പം എത്തുന്നത് ദൈവത്തിനും സഹിക്കുന്നില്ല.
കേരളീയര്‍ക്കു തിരുവോണം ആഘോഷിക്കുവാന്‍ അവസരമുണ്ടായതും ഇതുപോലൊരു ചിന്താഗതി ആയിരുന്നു. ചര്‍ച്ച്ആക്ട്, ക്രൈസ്തവസഭകള്‍ക്ക് ദോഷം ചെയ്യുമെന്നു വിശ്വാസികളെ പഠിപ്പിച്ചു, വിശ്വസിപ്പിച്ചാലെ സഭാധികാരികളായ പൂജാരിമാര്‍ക്കു ഈ സ്വത്തുക്കള്‍ പൂര്‍ണ്ണമായും അനുഭവിക്കുവാനാവൂ.
ചര്‍ച്ച്ആക്ട്ശരിക്കും വായിച്ചു മനസ്സിലാക്കി പഠിച്ചാലെ ഇത് ക്രൈസ്തവ വിശ്വാസികള്‍ക്കു ഗുണകരമാണെന്നു മനസ്സിലാവൂ. സ്വന്തം സ്വകാര്യാനുഭവത്തിനു വരുന്ന ഭംഗമാണ് വൈദികവൃന്ദത്തെ ക്ഷോപിപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും. അതുപോലെ സഭകളുടെ സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോവുമെന്നു പറയുന്നത് തെറ്റും നുണയുമാണ്. ചര്‍ച്ച് ആക്ടിലൂടെ സഭകള്‍ക്കും സ്വത്തിനും കൂടുതല്‍ സംരക്ഷണമാണ് ലഭിക്കുന്നത്.