കാനഡയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു

കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയര്‍ന്നേക്കാം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്.

മലയാളികള്‍ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കന്‍ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റില്‍ ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമില്‍ വന്നാണ് മേടിക്കുന്നത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ വാങ്ങിച്ചു ഫ്രിഡ്ജില്‍ വച്ചിരിക്കുന്നതും ഈ കമ്പനിയുടെ തന്നെയാണ്. പലരും ഈ അടുത്തനാളില്‍ പ്ലാന്റില്‍ പോയി ചിക്കന്‍ മേടിച്ചിട്ട് ഉള്ളതായി അറിയുന്നു.

അതുപോലെതന്നെ അമേരിക്കയിലെ ആമസോണിലെ കോവിഡ് -19 പിടിച്ചതും കാനഡയിലെ ജീവനക്കാരും ആശങ്കയിലാണ് 600 കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് വന്നതുകൊണ്ട് കാനഡയിലെ ജീവനക്കാരും പേടിയിലാണ്. യുഎസിലെതന്നെ രണ്ടാമത്തെ വലിയ തൊഴില്‍ ദാതാവാണ് ആമസോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ 1.75 ലക്ഷംപേരെയാണ് കമ്പനി ജോലിക്കെടുത്തത്.

ഈ കോഴി ഫാമിന് അടുത്തുതന്നെ ആമസോണിന് കാനഡയിലെ ഏറ്റവും കൂടുതല്‍ ഡിസ്ട്രിബൂഷന്‍ സെന്‍സറുകള്‍ ഉള്ളതും. ധാരാളം ജോലിക്കാരും ഉണ്ട് അവിടെ മലയാളികളും ജോലിചെയ്യുന്നുണ്ട്. ഈ പ്ലാനിലെ ജോലിക്കാരും ആശങ്കയിലാണ്, കാനഡയിലെയും അമേരിക്കയിലെയും ആളുകള്‍ കൂടുതലും കോവിഡ് കാലത്ത് ആശ്രയിക്കുന്നത് ആമസോണ്‍ ഡെലിവറി തന്നെയാണ്. പ്രായമായവര്‍ പലരും കടകളില്‍ പോകുന്നില്ല ഓര്‍ഡര്‍ ചെയ്യുകയാണ് ചെയ്യാറുള്ളത്.