കേരളത്തില്‍ 5 പേര്‍ക്ക് കൂടി കോവിഡ് 19
കേരളത്തില്‍ 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 32 ആയി. കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയതില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളാണ്,പത്തനതിട്ട,കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്.
ഒരാള്‍ ചെന്നൈയില്‍ നിന്ന് വന്നതുമാണ്,സംസ്ഥാനത്ത് ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 524 പേര്‍ക്കാണ്,32 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്,
നിരീക്ഷണത്തില്‍ ഉള്ളത് 31,616 പേരാണ്,വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 31,143 ആണ്,ആശുപത്രികളില്‍ 473 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ചികിത്സയിലുള്ള 32 പേരില്‍ 23 പേര്‍ക്കും സംസ്ഥാനത്തിന് പുറത്ത് നിന്നാണ് രോഗ ബാധയുണ്ടായത്.