മഹാരാഷ്ട്ര ; കൊറോണ താണ്ഡവം തുടരുന്നു ; ഇന്ന് മരിച്ചത് 28 പേര്‍

ഇന്ത്യയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ താണ്ഡവം ആടുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് മാത്രം 426 കേസുകളാണ് മുംബൈയില്‍ ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 28 പേര്‍ക്കാണ് ഇന്ന് ജീവഹാനി സംഭവിച്ചത്.

ഇതുവരെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുംബൈയില്‍ കോറോണ ബാധിച്ചവരുടെ എണ്ണം 14,781 കവിഞ്ഞു. മൊത്തം മരണമടഞ്ഞത് 556 പേരും. 3313 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതിനിടയില്‍ കോറോണ ബാധിച്ച് 613 പേരെ വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ഇതോടെ മഹാരാഷ്ട്രയില്‍ കോറോണ ബാധിതരുടെ എണ്ണം 24427 ആയി. ഇതുവരെ മരണമടഞ്ഞത് 921 പേരാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തും തെലുങ്കാനയുമാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. തമിഴ് നാട്ടിലും സ്ഥിതി രൂക്ഷമാണ്.