കേരളത്തിലെ പുതുക്കിയ മദ്യ വില

മദ്യ നികുതി വര്‍ധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ മദ്യ വിലവിവര പട്ടിക പുറത്ത് വിട്ട് ബിവറേജസ് കോര്‍പറേഷന്‍. ഇത് പ്രകാരം, സംസ്ഥാനത്തെ മദ്യവില 50 രൂപ മുതല്‍ 600 രൂപ വരെ വര്‍ധിക്കും. സാധാരണക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന സെലിബ്രേഷന്‍ റം 750 മില്ലിക്ക് 60 രൂപയാണ് വര്‍ധിച്ചത്.

520 രൂപയുണ്ടായിരുന്ന മദ്യത്തിന് ഇനി 580 രൂപ മുടക്കണം. ബിയര്‍ വിലയില്‍ പത്തുരൂപയുടെ വ്യത്യാസം ഉണ്ടാകും. ബുള്ളറ്റ് എക്‌സ്ട്രാ സ്‌ട്രോഗ്, കിങ് ഫിഷര്‍ ഫൈനസ്റ്റ് സ്‌ട്രോഗ്, എസ്എന്‍ജെ 10000 സൂപ്പര്‍ സ്‌ട്രോഗ്, ഹൈ വോള്‍ട്ടേജ് സൂപ്പര്‍ സ്‌ട്രോഗ് തുടങ്ങി 14 ബ്രാന്‍ഡുകളിലുള്ള ബിയറുകള്‍ക്ക് 10 രൂപ വീതവുമാണ് വര്‍ധിച്ചത്.

പുതുക്കില വിലകള്‍ :

സെലിബ്രേഷന്‍ റം – 580

ഓള്‍ഡ് മങ്ക് റം – 850

ഹണി ബീ, മാക്‌ഡോവല്‍ – 620

മാന്‍സണ്‍ ഹൗസ് ബ്രാണ്ടി – 910

എസ്എന്‍ജെ ട്രിപ്പിള്‍ എക്‌സ് റം – 560

ജെഡിഎഫ് ബ്രാന്‍ഡി – 750

മാജിക് മൊമന്റ് വോഡ്ക – 1010

ബെക്കാര്‍ഡി ലെമണ്‍ – 1440

പോള്‍ ജോണ്‍ വിസ്‌കിക്ക് – 6640