സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍
കൊറോണക്ക് ശേഷം സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വയം പര്യാപ്ത എന്നതാണ് ആത്മനിര്‍ഭറിന്റെ അര്‍ത്ഥം. സ്വയം പര്യാപ്തമായ ഇന്ത്യയെ സൃഷ്ടിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം.
ഭൂമി, ധനം, തൊഴില്‍ ലഭ്യത, നിയമങ്ങള്‍ എന്നിവയാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ ആധാര ശിലകള്‍. ഏഴ് മേഖലകളില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് നടപ്പാക്കിയത്. എല്ലാ തലത്തിലുമുള്ളവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടു. വളര്‍ച്ച വര്‍ദ്ധിപ്പിക്കിലാണ് പാക്കേജിന്റെ ലക്ഷ്യം. ബുധനാഴ്ച മുതല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ ധനമന്ത്രി ഈ സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു.
രാജ്യത്തെ പാവപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവരോട് സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അത് മറക്കില്ല എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ടവരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സ്വാശ്രയ ഭാരതത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഏറെ ദീര്‍ഘ വീക്ഷണത്തോടെയാണ് ഈ പാക്കേജ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.