കൊറോണ വൈറസ് ബാധ പോസിറ്റീവ് ആയി ; ഡല്‍ഹിയില്‍ സൈനികന്‍ ആത്മഹത്യ ചെയ്തു
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സൈനികന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ജവാനാണ് ആത്മഹത്യ ചെയ്തത്. ശ്വാസകോശ കാന്‍സറിന് സൈനിക ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു 31-കാരനായ ഇയാള്‍.
രാജസ്ഥാനിലെ ആല്‍വര്‍ ജില്ലയിലെ ഇറ്ററാണ കന്റോണ്‍മെന്റിലായിരുന്നു പോസ്റ്റിങ്. ഇദ്ദേഹത്തെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് മെയ് അഞ്ചിന് ഡഹിയിലെ സൈനിക ബേസിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്ന് കോവിഡ് ബാധയും ഉണ്ടെന്ന് വ്യക്തമായി.
കോവിഡ് ചികിത്സക്കു വിധേയനായ ആശുപത്രിക്കു പിറകുവശത്തെ മരത്തില്‍ നൈലോണ്‍ കയറില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ നാലുമണിക്ക് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരെയ്ന പൊലീസ് സ്റ്റേഷനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെ കോവിഡ് വാര്‍ഡിനു പിറകുവശത്തുള്ള വാഷ്റൂമിലേക്ക് സൈനികന്‍ പോകുന്നത് കണ്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു.