കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷ ; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനം ഓഹരി വിപണിയിലും പ്രതിഫലിച്ചു. പാക്കേജില്‍ പ്രതീക്ഷ അര്‍പ്പിച്ചുകൊണ്ട് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 637. 49 പോയിന്റ് നേട്ടത്തില്‍ 32,008.61 ലും നിഫ്റ്റി 187 പോയിന്റ് ഉയര്‍ന്ന് 9383.55 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 723 ഓഹരികള്‍ നഷ്ടത്തിലുമാണ്. അദനി പോര്‍ട്ട്‌സ്, ആക്‌സിസ് ബാങ്ക്, അള്‍ട്രടെക് സിമന്റ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എല്‍ആന്‍ഡ്ടി എന്നിവയാണ് നേട്ടത്തില്‍ ഉള്ളത്.നെസ് ലേ, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക് 4% ലാഭമുണ്ടാക്കി. കൂടാതെ ഐടി ഓഹരികളും, വാഹനം, ഊര്‍ജ്ജം എന്നീ മേഖലകളിലെ ഓഹരികളും നേട്ടം കൊയ്തു.