കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെനില്‍പ്പ് സമരം

കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മോങ്ങം അങ്ങാടിയില്‍ മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ നില്‍പ്പ് സമരം സംഘടിപ്പിച്ചു.

ലോക ഡൗണ്‍ ആരംഭിച്ച സമയങ്ങളില്‍ കോഴി ഇറച്ചിക്ക് കിലോക്ക് എമ്പത് രൂപയായിരുന്നു വില ഇന്നത് 260 രൂപയിലേക്ക് കുതിച്ചുയര്‍ന്നതോടെ പൊതുജനങ്ങള്‍ പ്രയാസത്തിലാണ്.

സാധാരണ ജനങ്ങള്‍ നേരിട്ടിടപെടുന്ന ചെറുകിട വ്യാപാരികള്‍ മൊത്ത കച്ചവടക്കാരുടെ അടുത്തുനിന്നും കൊള്ള വിലയ്ക്ക് ഇന്നുമുതല്‍ കോഴികള്‍ വാങ്ങരുതെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതിഷേധ നില്‍പ്പ് സമരം ഡിസിസി ജനറല്‍ സെക്രട്ടറി പി പി ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു

ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സികെ നിസാര്‍, ബംഗാളത്ത് കുഞ്ഞഹമ്മദ് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ ആനക്കച്ചേരി മുജീബ്, സി കെ അബ്ദുല്‍ ജലീല്‍, വി പി സുലൈമാന്‍, അബ്ദുല്‍ റസാഖ് മുക്കന്‍ എന്നിവര്‍ പ്രതിഷേധ നില്‍പ്പ് സമരത്തില്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Video: https://drive.google.com/file/d/1BhanNBWlGxHzo7aW7h1vOXkqve1uEsg9/view?usp=drivesdk