വെര്‍ച്വല്‍ ക്യൂ ; ആപ്പിനുള്ള കരാര്‍ എറണാകുളത്തെ ഫെയര്‍ കോഡിന്
സംസ്ഥാനത്ത് മദ്യവില്പനക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എറണാകുളത്തെ ഫെയര്‍ കോഡ് എന്ന കമ്പനിക്ക്. സംസ്ഥാനത്തെ ഔട്ട് ലെറ്റുകളുടെയും ബാറുകളുടേയും വിവരം കമ്പനി തേടിയിട്ടുണ്ട്. വിശദാംശങ്ങള്‍ ലഭ്യമാക്കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ആപ്പ് തയാറാകുമെന്നാണ് വിവരം.
കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് മദ്യവില്പനക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാര്‍ കൗണ്ടര്‍ വഴി പാഴ്സല്‍ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്ത് മദ്യ വില വര്‍ധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
രാജ്യത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ സുപ്രീംകോടതി അനുവാദം നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. അതുപോലെ ബാറുകള്‍ വഴി പാര്‍സല്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.