കേന്ദ്ര അവഗണനക്കെതിരെ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പ്രതിഷേധം

കോട്ടയം: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം മെയ് 20ന് കോട്ടയത്ത് നടക്കും. കോവിഡ് കാലത്ത് നേരിടുന്ന കേന്ദ്ര അവഗണനക്കെതിരെയാണ് പ്രതിഷേധമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപ്പറമ്പില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് ഉപവാസ സമരം ആരംഭിക്കും.

സമരം ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ.സി ജോസഫ് ഉത്ഘാടനം ചെയ്യും. എല്ലാ ലോക്ക് ഡൗണ്‍ നിയമങ്ങളും അനുശാസിക്കുന്ന തരത്തിലായിരിക്കും സമരമെന്നും സംഘാടകര്‍ പറഞ്ഞു.