മദ്യപന്മാര്‍ക്ക് വിഷമവാര്‍ത്ത ; ആപ്പ് പൂര്‍ണ സജ്ജമായില്ല; മദ്യ വില്‍പന വൈകും

കേരളത്തിലെ മദ്യപാനികള്‍ ഇനിയും കാത്തിരിക്കണം. മദ്യ വിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പ്‌ളിക്കേഷനുകള്‍ പൂര്‍ണ്ണസജ്ജമാകാത്തതിനാല്‍ സംസ്ഥാനത്ത് മദ്യ വിതരണം വൈകും. ഈ വരുന്ന ബുധനാഴ്ച മദ്യം ഓണ്‍ലൈനായി വിതരണം ചെയ്ത് തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് മദ്യ വിതരണം വൈകുമെന്നാണ് ലഭ്യമാകുന്ന വിവരം.

ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്, ബാര്‍ ഉടമകള്‍ എന്നിവരുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. ആപ്പിന്റെ ട്രയല്‍ പൂര്‍ത്തിയായ ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യൂ. ശനിയാഴ്ചയോടെ മാത്രമേ ഇത് സാധ്യമാകൂ എന്നാണ് വിവരം. വ്യാഴാഴ്ചയോടെ മാത്രമേ ബാറുകളുമായി വിവരം ക്രോഡീകരിക്കുക പോലുള്ള ക്രമീകരണങ്ങളോടെ ആപ്പ് അതിന്റെ പൂര്‍ണ നിലയില്‍ പ്രവര്‍ത്തന ക്ഷമമാവുകയുള്ളു. വെള്ളിയാഴ്ചയാണ് ട്രെയല്‍ റണ്‍. ഇതിന് ശേഷമാകും മദ്യവിതരണം.