കൊറോണ പ്രതിസന്ധി ; സ്വിഗ്ഗി 1100 ജീവനക്കാരെ പിരിച്ചുവിടുന്നു
കോറോണ പ്രതിസന്ധിയെ തുടര്‍ന്ന് ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി. സോമറ്റൊയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വിഗ്ഗിയും പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
ചെലവുചുരുക്കല്‍ നടപടിയിലൂടെ കടന്നുപോകേണ്ട നിര്‍ഭാഗ്യകരമായ ഈ ദിനങ്ങള്‍ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണെന്ന് സ്വിഗ്ഗി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി അറിയിച്ചു. അദ്ദേഹം അയച്ച ഇ-മെയിലില്‍ 1100 ജീവനക്കാര്‍ അടുത്ത ദിവസങ്ങളില്‍ പിരിഞ്ഞുപോകണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് കമ്പനിയുടെ ബ്ലോഗില്‍ പറയുന്നുണ്ട്.
പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചാല്‍ പോലും ഡിജിറ്റല്‍ വ്യാപാരത്തിലും, ഡെലിവറി വ്യാപാരത്തിലും എത്രത്തോളം പ്രതിസന്ധി നിലനില്‍ക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നും അതിനാല്‍ കൂടുതല്‍ തയ്യാറാകേണ്ടതുണ്ടെന്നും ശ്രീഹര്‍ഷ വ്യക്തമാക്കി. നേരത്തെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സോമാട്ടോയും തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.