മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്‍ക്കെതിരെ കേസെടുത്തു

ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് മാസ്‌ക് 2036 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പൊലീസ് ആരംഭിച്ച ബാസ്‌ക് ഇന്‍ ദി മാസ്‌ക് എന്ന ക്യാമ്പയിന്‍ കൂടുതല്‍ പുതുമകളോടെ തുടരുവാന്‍ ആണ് തീരുമാനം. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ് രൂപം നല്‍കിയ ടാസ്‌ക് ഫോഴ്സിന്റെ ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് ആണ്.

ക്വാറന്റീന്‍ ലംഘിച്ചതിന് 14 കേസുകളും സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായാണ് എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയത്. ഗ്രാമീണ മേഖലയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ ബാസ്‌കിന്‍ ദ മാസ്‌ക് ക്യാമ്പയ്നിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യാനും തീരുമാനമുണ്ട്.