പ്രതാപന്റെയും രമ്യയുടേയും അനില്‍ അക്കരയുടെയും കോവിഡ് ഫലം നെഗറ്റീവ്

യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. എം.പിമാരായ ടി.എന്‍.പ്രതാപന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ അനില്‍ അക്കര എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. വാളയര്‍ സന്ദര്‍ശിച്ച സമയം അവിടെ വന്ന യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്തിനു പിന്നാലെയാണ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. അതുപോലെ നെന്‍മാറയിലെ സി.പി.എം എം.എല്‍.എ കെ.ബാബു പരിശോധനാഫലവും നെഗറ്റീവാണ്.

അതേസമയം മന്ത്രി എ.സി.മൊയ്തീന്‍ സന്ദര്‍ശിച്ച ക്യാംപിലെ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മന്ത്രിക്ക് ക്വാറന്റീന്‍ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ടി.എന്‍.പ്രതാപനും അനില്‍ അക്കരയും ഉപവാസത്തിലാണ്. മന്ത്രിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദപ്രകാരമാണെണെന്നാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ ആരോപിക്കുന്നത്. ഉപവാസമിരിക്കുന്ന ജനപ്രതിനിധികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് തൃശൂര്‍ കലക്ടറേറ്റ് പടിക്കല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി.