മലയാളികളെ ആപ്പിലാക്കി കോവിഡ് സേഫ്റ്റി ആപ്പ് ; പരാതിയുമായി ജനങ്ങള്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി ക്വാറന്റെ നില്‍ കഴിയുന്ന വന്നവരെ നിരീക്ഷിക്കുന്നതിന് തയ്യാറാക്കിയ കോവിഡ് സേഫ്റ്റി ആപ്പിനെതിരെ വ്യാപക പരാതി. ക്വാറന്റെ നില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങുന്നുണ്ടോ എന്ന് അറിയുവാന്‍ ആണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. എന്നാല്‍ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് എതിരെയും ഇപ്പോള്‍ പോലീസ് കേസ് എടുത്തിരിക്കുകയാണ്. ക്വാറന്റൈനില് കഴിയുന്ന രോഗി പുറത്തിറങ്ങിയതായി കാണിച്ച് പൊലീസ് കേസെടുത്തതോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം സംശയത്തിലായത്.

ആപ്പിലെ വിവരങ്ങള്‍ അനുസരിച്ച് എടപ്പള്ളി സ്വദേശിയായ വിദ്യാര്‍ഥി 5 തവണ പുറത്തിറങ്ങിയതായി പോലിസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ പുറത്തിറങ്ങിയിട്ടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെന്നും കാട്ടി വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കൊച്ചിയില്‍ മാത്രം 200 ലധികം പേര്‍ക്കെതിരെ കോവിഡ് സേഫ്റ്റി ആപ് മുഖേന കേസെടുത്തിട്ടുണ്ട്. അതില്‍ പലരും വീട് വിട്ടു പുറത്തു പോയിട്ടുമില്ല.