മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍

രാജ്യത്ത് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മെയ് 25മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും എന്ന് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാകും സര്‍വീസ് പുനരാരംഭിക്കുകയെന്ന് മന്ത്രി ട്വീറ്റ് ചെയ്തു

മെയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വിമാന കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ യുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. ലോക്ക് ഡൌണ്‍ തുടരുന്നതിനിടെയില്‍ തന്നെയാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി തന്നെ അറിയിച്ചത്.

രാജ്യത്ത് നിലവില്‍ ചരക്ക് വിമാനങ്ങളും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യാ വിമാനങ്ങളുമാണ് സര്‍വീസ് നടത്തുന്നത്.