ലോക്ക് ഡൌണ്‍ മൂലം പട്ടിണി ; മക്കളെ കൊന്നു അച്ഛന്‍ ആത്മഹത്യ ചെയ്തു

തമിഴ് നാട് ശ്രീപെരുംപുതൂരിലെ വടമംഗലം സ്വദേശി അറുമുഖമാണ് തന്റെ മൂന്നു മക്കളേയും കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. lock down നെ തുടര്‍ന്നുള്ള മുഴു പട്ടിണിയാണ് ഈ കൃത്യം ചെയ്യാന്‍ അറുമുഖനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അറുമുഖം ഒരു കൂലിത്തൊഴിലാളിയാണ്. ഒന്നരമാസമായിട്ട് അയാള്‍ക്ക് ഒരു പണിയും ഇല്ലായിരുന്നു. ഭാര്യ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവര്‍ക്കും ഒന്നരമാസമായി ജോലിയില്ലായിരുന്നു. ഇവര്‍ കുറച്ചു ദിവസമായി ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയായിരുന്നു.

പുതിയ ജോലി അന്വേഷിച്ച് അറുമുഖത്തിന്റെ ഭാര്യ തുളസി പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സ്വന്തം കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടത്. ഒരു മകളെ കഴുത്തു ഞെരിച്ചും മറ്റു രണ്ടുമക്കളെ കിണറ്റില്‍ എറിഞ്ഞുമാണ് അറുമുഖന്‍ കൊലപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.