ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ല എന്ന് കേന്ദ്രം
ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.തിങ്കളാഴ്ച്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രാസമയത്തെ മുന്‍ നിര്‍ത്തി നിരക്ക് നിശ്ചയിച്ചതായും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നത്.
അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരെ പോലെ ദീര്‍ഘ ദൂര യാത്ര ആഭ്യന്തര സര്‍വീസുകളിലെ യാത്രയ്ക്ക് ആവശ്യമാകുന്നില്ല. താരതമ്യേന ചെറിയ ദൂരത്തിലേക്കാണ് അഭ്യന്തര സര്‍വീസുകള്‍ യാത്ര നടത്തുന്നത്. അതുകൊണ്ട് തന്നെ ക്വാറന്റെയ്ന്‍ ആവശ്യമാണെന്ന് കരുതുന്നില്ല മന്ത്രി വ്യക്തമാക്കി. യാത്രാസമയത്തെ മുന്‍ നിര്‍ത്തി ആഭ്യന്തര വിമാന സര്‍വീസുകളെ ഏഴ് വിഭാഗങ്ങളായി തിരിച്ചായിരിക്കും ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. 40 മിനുറ്റ് മുതല്‍ 210 മിനുട്ട് വരെയുള്ള യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കും പരമാവധി നിരക്കും നിശ്ചയിച്ചിട്ടുണ്ട്.
ഇതിന് ഇടയില്‍ വരുന്ന തുകയ്ക്കാകും ടിക്കറ്റ് വില്‍ക്കാനാവുക എന്ന് വ്യോമയാന മന്ത്രി വിശദീകരിച്ചു. ഒരു വിമാനത്തിലെ 40 ശതമാനം സീറ്റുകളില്‍ യാത്ര അനുവദിക്കും.മെട്രോ നഗരങ്ങളില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് മൂന്നില്‍ ഒന്ന് വിമാനങ്ങള്‍ മാത്രമായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ആഴ്ചയില്‍ നൂറിലധികം വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.