ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 42 പേര്‍ക്ക് ; രോഗമുക്തി ലഭിച്ചത് രണ്ടുപേര്‍ക്ക്
കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേര്‍ക്ക്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിട് സ്ഥിതീകരിച്ച ദിവസം കൂടിയാണ് ഇന്ന്.മാര്‍ച്ച് 27 നാണ് ഇതിനുമുന്‍പ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.അന്ന് 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്.തമിഴ് നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും വൈറസ് ബാധയുണ്ടായി. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയി.
ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 732 പേര്‍ക്കാണ്.216 പേരാണ് ചികിത്സയില്‍ ഉള്ളത്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ ഉള്ളത് 84,258 പേരാണ്,ഇതില്‍ 609 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.