കനത്ത നഷ്ട്ടത്തില്‍ കെ എസ് ആര്‍ ടി സി ; നഷ്ടം രണ്ടു ദിവസംകൊണ്ട് ഒരു കോടി
ലോക്ക് ഡൌണ്‍ കാരണം മുടങ്ങി കിടന്ന ഷെഡ്യൂള്‍ പുനരാരംഭിച്ച കെ എസ് ആര്‍ ടി സിക്ക് കോടികള്‍ വീണ്ടും നഷ്ടം എന്ന് വാര്‍ത്തകള്‍. കെഎസ്ആര്‍ടിസിയുടെ നഷ്ടം ഒരു കോടി രൂപയായി. ഇന്നലെ മാത്രം 51.77 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം. 1432 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 3.24 ലക്ഷം യാത്രക്കാര്‍ ഇന്നലെ കെഎസ്ആര്‍ടിസി സര്‍വീസ് ഉപയോഗിച്ചു. ആകെ കളക്ഷന്‍ 56.77 ലക്ഷം.
സര്‍വീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആര്‍ടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടമാണ്. ലോക്ക്ഡൗണിനു മുന്‍പ് തന്നെ കെഎസ്ആര്‍ടിസി നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ലോക്ക് ഡൗണില്‍ സര്‍വീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാല്‍ വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായത്. ആദ്യ ഷെഡ്യൂളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നിശ്ചയിച്ച 1800 സര്‍വീസുകള്‍ വെട്ടിക്കുറച്ച് 1319 സര്‍വീസുകളാക്കി ചുരുക്കിയിരുന്നു. 59 ലക്ഷം രൂപയുടെ നഷ്ടം ആദ്യ ദിവസമുണ്ടായത്. അന്ന് ആകെ ലഭിച്ച കളക്ഷന്‍ 35 ലക്ഷം രൂപ മാത്രമാണ്.
മൂന്നു സോണുകളിലുമായി 2,12,310 കിലോമീറ്ററാണ് ആകെ ഓടിയത്. ശമ്പളം, പെന്‍ഷന്‍, ഡീസല്‍ എന്നിവ പരിഗണിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ സര്‍വീസ് നടത്തണമെങ്കില്‍ ഒരു കിലോമീറ്ററിന് 45 രൂപ ലഭിക്കണം. എന്നാല്‍ ആദ്യ ദിവസം ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി തുക 16 രൂപ 78 പൈസ. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് കെ എസ് ആര്‍ ടി സി വീണ്ടും നിറത്തില്‍ ഇറങ്ങിയത്.