മാസപ്പിറവി കണ്ടില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

കേരളത്തില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ . മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനെ തുടര്‍ന്ന് റമളാന്‍ മാസത്തിലെ 30 വ്രതങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. അതേസമയം ചെറിയ പെരുന്നാള്‍ മുന്‍നിര്‍ത്തി ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളില്‍ ചെറിയ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.