കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 62 പേര്‍ക്ക്

dav

ഒരു ദിവസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കില്‍ കൊറോണ ബാധിതര്‍. സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 62 പേര്‍ക്ക് . 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേരില്‍ ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ് ബാധിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.

പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 7303 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.