വനിതാ കമ്മീഷന്‍ ഇടപെട്ടു ; ഉത്രയുടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കാന്‍ തീരുമാനം
കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.ഉത്രയുടെ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവായി.
ഈ ആവശ്യം ഉന്നയിച്ച് കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ ഉത്തരവായത്. കുഞ്ഞു സൂരജിന്റെ വീട്ടിലാണ് ഇപ്പോള്‍ ഉള്ളത്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായതു കൊണ്ട് സ്ത്രീധന നിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ് സൂരജിനും ഭര്‍ത്തൃകുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.