റവ ഡോ. ബിജി മാര്‍ക്കോസ് ചിറത്തിലാട്ടു അച്ചന്റെ കബറടക്ക ശുശ്രൂഷ മെയ് 30ന്
ഫാ. ജോഷി വെട്ടിക്കാട്ടില്‍
2020 മെയ് ആറാം തീയതി ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ട ചിറത്തിലാട്ടു ദിവ്യ ശ്രീ. ഡോ. ബിജി മാര്‍ക്കോസ് കശീശയുടെ കബറടക്ക ശുശ്രൂഷ 2020 മെയ് 30 ആം തീയതി ശനിയാഴ്ച രാവിലെ യുകെ സമയം 7: 30ന് ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് വിടവാങ്ങല്‍ ശുശ്രൂഷകള്‍ക്ക് ശേഷം വര്‍ത്തിംഗ് ഡറിങ്ടന്‍ സെമിത്തേരിയില്‍ കബറടക്കം നടത്തുന്നതുമാണ്.
കബറടക്ക ശുശ്രൂഷകളോടനുബന്ധിച്ച് അച്ചന്‍ ഏറെക്കാലം ശുശ്രൂഷിച്ച വിയന്ന പള്ളിയില്‍ വച്ച് മിഡില്‍ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ 28 ആം തീയതി വ്യാഴാഴ്ച വൈകിട്ട് 6.30ന് (ഓസ്ട്രിയന്‍ ടൈം) അച്ചന്റെ ആത്മാവിനു വേണ്ടി പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ പള്ളിയുടെ ഫേസ്ബുക്ക് വഴി ലൈവ് ആയി എല്ലാവര്‍ക്കും ലഭിക്കുന്നതാണ്.
ഫേസ്ബുക്ക് ലൈവ്‌സ്ട്രീം ലിങ്ക്: https://www.facebook.com/stmarysvienna/live/