ആപ്പ് വൈകുന്നത് ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാല്‍ എന്ന് ഫെയര്‍കോഡ്
ലക്ഷക്കണക്കിന് മലയാളികള്‍ കാത്തിരിക്കുന്ന ആപ്പ് ആയ ബെവ് ക്യൂ ആപ്പ് വൈകുന്നതില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ ആയ ഫെയര്‍കോഡ് കമ്പനി രംഗത്ത്. ആപ്പ് വൈകുന്നത് ഗൂഗിള്‍ റിവ്യൂ തുടരുന്നതിനാലാണെന്ന് ഫെയര്‍കോഡ് അധികൃതര്‍ പറഞ്ഞു. നാളത്തേയ്ക്കുള്ള ബുക്കിംഗ് ഇന്ന് രാത്രി പത്ത് മണി വരെ നടത്താമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
4,64000 ടോക്കണ്‍ വരെ ഇന്ന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എസ്എംഎസ് വഴി ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെ അഞ്ച് മണിയോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകുമെന്നായിരുന്നു വിവരം. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയില്ല. ഇതോടെ കാരണം തേടി നിരവധി ആളുകള്‍ രംഗത്ത് വന്നിരുന്നു.